കുന്നപ്പള്ളിയില്‍ പിക്കപ്പ് വാന്‍ മരത്തിലിടിച്ച്‌ യുവാവ് മരിച്ചു



പെരിന്തല്‍മണ്ണ: കുന്നപ്പള്ളിയില്‍ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ യുവാവ് മരിച്ചു. ഒഡീഷ കന്ധമല്‍ ദുബുദി കട്ടിഗ്വ സ്വദേശി ചന്ദ്രപദ്ര(21) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബംഗാള്‍ സ്വദേശി തപൻ മര്‍ദിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് തനിഷ്ൻകണ്ടി വിഷ്ണു(25)വിനും പരിക്കേറ്റിട്ടുണ്ട്. 


വെള്ളിയാഴ്ച പുലര്‍ച്ചെ 1.15 ഓടെ കുന്നപ്പള്ളി അടിവാരത്തായിരുന്നു അപകടം. പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സ് എത്തിയാണ് മൂവരെയും പുറത്തെത്തിച്ചത്. കണ്ണൂരിലെ മീൻതീറ്റ കന്പനിയിലെ ജീവനക്കാരാണ് മൂന്നുപേരും. കണ്ണൂരില്‍ നിന്നു പട്ടാന്പി ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം.

Post a Comment

Previous Post Next Post