ആലപ്പുഴ ദേശീയപാതയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്ആലപ്പുഴ: ദേശീയപാതയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ഡ്രൈവറുടെ നിലഗുരുതരമാണ്. കാര്‍ ഓടിച്ച കണ്ണൂര്‍ കണിച്ചാര്‍ പോസ്റ്റ് വട്ടമറ്റത്തില്‍ മെജോ വി.ജെയിംസ് (31) ,സഹയാത്രികരായ കണ്ണൂര്‍ മൈലാടുംപാറ ജിബിൻ (24),വര്‍ക്കല കേശവ സദനത്തില്‍ സന്തോഷ് (54),, പ്രിയ(44), അന്ന(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ കലവൂര്‍ കൊച്ചുപള്ളിക്ക് വടക്കാണ് അപകടമുണ്ടായത്. മെജോ വി.ജെയിംസിനാണ്ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരത്തെ സ്വര്‍ണാഭരണശാലയില്‍ ജോലി ചെയ്യുന്നവരാണ് മെജോയും സന്തോഷും ജിബിനും.


മെജോയുടെ കണ്ണൂരിലെ വീട്ടില്‍ പോയി മടങ്ങുമ്ബോഴായിരുന്നു അപകടം. അപകടത്തില്‍ ലോറിയുടെ മുൻചക്രം ഊരി തെറിച്ചു. കാറിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന മെജോ വാഹനത്തില്‍ കുരുങ്ങികിടക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് അഗ്നിശമന  സേനയെത്തിയാണ് മെജോയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ദേശീയപാതയില്‍ ഒന്നരമണിക്കൂറോളം ഗതാഗത തടസമുണ്ടായി. അസി.സ്റ്റേഷൻ ഓഫീസര്‍മാരായ സി.പി.ഓമനക്കുട്ടൻ, കെ.ആര്‍.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ പി.രതീഷ്, ജസ്റ്റിൻ ജേക്കബ്, എ.ജെ.ബഞ്ചമിൻ, പി.പി.പ്രശാന്ത്, എച്ച്‌.പ്രശാന്ത്, അമര്‍ജിത്ത്, കെ.എസ്.ആന്റണി, പി.ആര്‍.അനീഷ്, എം.പി.പ്രമോദ്, സി.കെ.സജേഷ്, ജി.ഷൈജു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post