കോഴിക്കോട് തിരുവമ്പാടി:കൂടരഞ്ഞിയിൽ തടി കയറ്റിവന്ന പിക്കപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു .കൂമ്പാറ റോഡിൽ മാങ്കയത്ത് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ കളത്തിൽ പറമ്പിൽ മാത്യു ആണ് മരണപ്പെട്ടത്.
വീടിന്റെ മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് തടി കയറ്റിവന്ന പിക്കപ്പ് ഇവരുടെ ദേഹത്തേക്ക് മറിഞ്ഞത്.പെട്ടന്ന് ബ്രേക്ക് ചവിട്ടിയ പിക്കപ്പിന്റെ പിന്നിൽ ടിപ്പർ ലോറി ഇടിച്ച് പിക്കപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആഞ്ഞിലമൂട്ടിൽ ബാബു, പുളിമൂട്ടിൽ ജോണി എന്നിവരും പരുക്കേറ്റ് ചികിത്സയിലാണ്.പരിക്കേറ്റ മൂവരേയും ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മാത്യൂ മരണപ്പെടുകയായിരുന്നു.
