ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു




തൃശൂർ: എൽതുരുത്ത് ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്. എൽത്തുരുത്ത് കോളേജിലെ വിദ്യാർഥിയാണ്. എൽതുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം, കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ. കാണാതായതിനെ തുടർന്ന് തൃശൂർ അഗ്നിരക്ഷാ സേനാ വിഭാഗം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്

Post a Comment

Previous Post Next Post