വേങ്ങര സ്വദേശിയായ യുവാവ് ദുബായിൽ ബിൽഡിങ്ങിന്റെ മുകളിൽനിന്ന് വീണ് മരണപ്പെട്ടുദുബായ് :

താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങര എസ്.എസ് റോഡില്‍ അമ്ബലപ്പുറായില്‍ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് (36) ആണ് മരിച്ചത്.

ദുബൈ ഹോര്‍ലൻസിലാണ് സംഭവം. സ്റ്റയര്‍കെയ്സിലൂടെ ഇറങ്ങുമ്ബോള്‍ കാല്‍വഴുതി താഴേക്ക് വീണ് ആസ്പിറ്റോസ് ഷീറ്റില്‍ തല ഇടിച്ചായിരുന്നു മരണം. 


മാതാവ്: ഖദീജ. ഭാര്യ: റഹ്മത്ത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

Previous Post Next Post