ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുമ്പോൾ മൂവാറ്റുപുഴയാറ്റിൽ വീണ ആളുടെ മൃതദേഹം കണ്ടെത്തി



വൈക്കം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുമ്പോൾ മൂവാറ്റുപുഴയാറ്റിൽ വീണ ആളുടെ മൃതദേഹം കണ്ടെത്തി. അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. 40–45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം സർക്കാർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.


ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാലത്തിലായിരുന്നു സംഭവം. മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്ന് ഒരാൾ ആറ്റിൽ വീണതായി റെയിൽവേ അധികൃതർ അറിയിക്കുകയായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തി രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

Post a Comment

Previous Post Next Post