തിരുവനന്തപുരം പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് പോളിടെക്നിക് കോളജിനു സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു. പേരൂര്‍ക്കട വഴയില പുതൂര്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന ജിഷ്ണു (26) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം.
ജിഷ്ണുവിനൊപ്പം ബൈക്കിനു പുറകില്‍ സഞ്ചരിച്ച പേരൂര്‍ക്കട കരകുളം സ്വദേശി അയിന് ജോസിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എതിര് ദിശയില്‍ നിന്നും ബൈക്കില്‍ വരികയായിരുന്ന നെട്ടയം പാപ്പാട് സ്വദേശി അമരീഷ് (18) ഓടിച്ചിരുന്ന ബൈക്കുമായിട്ടാണ് ജിഷ്ണുവിന്റെ ബൈക്ക് കൂട്ടിയിടിച്ചത്. ഷോള്‍ഡറിന് ഗുരുതരമായി പരിക്കേറ്റ അമരീഷിനെ തിരുവനന്തപുരത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമരീഷ് ഓടിച്ച ബൈക്കിന്റെ പിന് സീറ്റില്‍ സഞ്ചരിച്ച അമ്മ ശ്രീജയ്ക്കു കൈയ്ക്ക് സാരമായ പൊട്ടലേറ്റു. മറ്റൊരു വാഹനത്തില്‍കൊണ്ട് പോയ കമ്ബി ജിഷ്ണുവിന്റെ മുഖത്ത് തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് അമരീഷ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് സൂചന. മരണപ്പെട്ട ജിഷ്ണു അവിവാഹിതനാണ്.
സ്റ്റില്‍ ഫോട്ടോഗ്രഫറായി ജോലി നോക്കി വരികയായിരുന്നു. പിതാവ്: ജിജിമോന്. ഒരു സഹോദരിയുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു.
