കോട്ടയം വാഴൂര്‍: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കയ്യാലയില്‍ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്ക്.
കൊടുങ്ങൂര്‍ മണിമല റോഡില്‍ പനമൂട് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊടുങ്ങൂരില്‍ നിന്നും റാന്നി ഭാഗത്തേക്ക് പോയ റാന്നി സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ച ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിനെത്തിച്ച് കാര്‍ റോഡില്‍ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:
Accident
