കൊച്ചി :കണ്ടെയ്‌നര്‍ ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. കോട്ടുവള്ളി കൈതാരം തേവരുപറമ്ബില്‍ രാജേന്ദ്രന്‍ -അനിത ദമ്ബതികളുടെ മകന്‍ ശ്രീരാജ് (20) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നോടെ വരാപ്പുഴ പാലത്തിന് സമീപത്തായിരുന്നു അപകടം.
പാലാരിവട്ടത്ത് ആനിമേഷന്‍ കോഴ്‌സിന് പഠിക്കുന്ന ശ്രീരാജ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പാലത്തിലേക്ക് സ്‌കൂട്ടര്‍ കയറുന്നതിടെ ഫുട്പാത്തില്‍ തട്ടി ശ്രീരാജ് റോഡിലേക്ക് വീണതോടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
ഹെല്‍മറ്റ് തകര്‍ന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നടക്കും.