സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് തിരുവനന്തപുരം കിളിമാനൂര്‍: സ്വകാര്യബസും കാറും കൂട്ടിയിടിച്ച്‌ കാര്‍ ഓടിച്ചിരുന്ന യുവതിക്കും ബസിലെ യാത്രക്കാരനും പരിക്കേറ്റു.

കിളിമാനൂര്‍ പോങ്ങനാട് റൂട്ടില്‍ മേലെമലയാമഠം ജംഗ്ഷനിലായിരുന്നു അപകടം. 


പോങ്ങനാട് ഭാഗത്ത് നിന്നും കിളിമാനൂര്‍ കല്ലറ റൂട്ടിലേക്ക് പോയ ഹസീന എന്ന സ്വകാര്യബസും കിളിമാനൂരില്‍ നിന്നും മടവൂരിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കു കയായിരുന്നു. ബസിലെ യാത്രക്കാരനായ പോങ്ങനാട് സ്വദേശി എം.കെ. രാജേഷ് (46), കാര്‍ ഓടിച്ചിരുന്ന മട വൂര്‍ സ്വദേശിനി അഡ്വ. രേഷ്മ സുകുമാരൻ എന്നിവര്‍ക്ക് സാരമായി പരി ക്കേറ്റു. ഇരുവരെയും വെഞ്ഞാറമൂടി ലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Post a Comment

Previous Post Next Post