ഇടുക്കി ആനച്ചാല്‍ അടിമാലി ~ ആനച്ചാല്‍ റോഡിൽ വണ്ടര്‍ വാലി പാർക്കിനു സമീപത്തെ റോഡിലെ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കുന്നംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്നാറില്‍ പോയി മടങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. നാലുമാസങ്ങൾക്ക് മുൻപും ഇവിടെ ഒരു ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞിരുന്നു.
