കോഴിക്കോട് താമരശ്ശേരി: താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണനെ (68) ചെമ്പ്രയിലെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പ്രിൻറിംഗ് പ്രസിൽ ജോലിക്കാരനായിരുന്നു.
താമരശ്ശേരി പോലിസ് സ്ഥലത്തെത്തി മൃതദേഹം കരക്ക് എത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോമോർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യ: പ്രേമ.
മക്കൾ: പ്രബീഷ്, പ്രശോഭ്.