മുക്കം ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന .പാലക്കാട് സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി മരണപ്പെട്ടു



കോഴിക്കോട് :മുക്കം ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥി മരണപ്പെട്ടു. പാലക്കാട് സ്വദേശി മിദ്ലാജാണ് (17)മരണപ്പെട്ടത്


ഇന്നലെ വൈകുന്നേരം 3.30തോടുകൂടി സുഹൃത്തുകളുമായി നീന്തുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത് .വെൻറ് പൈപ്പ് പാലത്തിന് സമീപമാണ് ഒഴുക്കിൽപ്പെട്ടത്.മിദ്ലാജ് പൂനൂർ മങ്ങാട് ദാറുൽ അമാൻ കോളേജ് വിദ്യാർത്ഥിയാണ്.


നാട്ടുകാരും മുക്കം ഫയർ റെ സ്കൂബ ടീം അംഗങ്ങളും തിരിച്ചിൽ നടത്തിയാണ് മിദ്ലാജിനെ

കണ്ടെത്തിയത്. തുടർന്ന് മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും

കൊണ്ടുപോയെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു

Post a Comment

Previous Post Next Post