കോഴിക്കോട് ബാലുശ്ശേരി: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന ചക്കിട്ടപ്പാറ സ്വദേശി മരിച്ചു. ചക്കിട്ടപ്പാറ പാറത്തറ മുക്ക് തോരക്കാട്ട് ആഷിഖ് ആണ് മരിച്ചത്. ഇരുപത്തി എട്ട് വയസ്സായിരുന്നു.
പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയായിരുന്നു അപകടം. കയറ്റമുള്ള ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റിയ ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറയുകയായിരുന്നു.
ആഷിഖിനൊപ്പം ജീപ്പിലുണ്ടായിരുന്ന പൊൻമലപ്പാറ സ്വദേശികളായ മറ്റ് രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിള്ളപെരുമണ്ണ നാസറിന്റെ റംലയുടെയും മകനാണ് ഷെഫീഖ്. ഭാര്യ: ബുർഷാന. നാലുവയസ്സുള്ള മകനാണ് ഇരുവർക്കുമുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.