ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞുവീണു.. മേളക്കാര്‍ക്ക് പരിക്ക്

 


പത്തനംതിട്ട: ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു അപകടം. അടൂർ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. വാദ്യമേളം നടക്കുന്നതിനിടെ അതു കാണാൻ കുട്ടികൾ മതിലിൽ ചാരി നില്‍ക്കുകയായിരുന്നു. ഇതോടെയാണ് മതില്‍ ഇടിഞ്ഞുവീണത്. അപകടത്തില്‍ മേളക്കാര്‍ക്ക് നിസാര പരിക്കേറ്റു.


സംഭവത്തെ തുടര്‍ന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നഗരമദ്ധ്യത്തില്‍ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കോളേജില്‍ ആഘോഷ പരിപാടികള്‍ നടത്തുന്നത് നേരത്തെ അറിയിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നുണ്ട്. മതിലിന്റെ കാലപ്പഴക്കമാണോ അപകടത്തിലേക്ക് നയിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post