തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയിൽ കണ്ടെത്തികോഴിക്കോട്: തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ടനിലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഈ വീട്ടില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്നും കണ്ടെടുത്തിട്ടുണ്ട്.

കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തിയത്.


പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.


പെണ്‍കുട്ടിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയില്‍നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കുന്നുണ്ട്.

Post a Comment

Previous Post Next Post