കോഴിക്കോട്: പൊള്ളിച്ചിയില്‍ നടന്ന വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. പൊള്ളാച്ചിയിലെ കേബിള്‍ ജീവനക്കാരനായ അലീഷ് ആനന്ദ് (21) ആണ് മരിച്ചത്.
പിക്കപ്പ് വാനിന് പുറകില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.
ഏറെ നാളായി ആനന്ദ് പൊള്ളാച്ചിയിലെ സ്വകാര്യ കമ്ബനിയിലെ കേബിള്‍ ജീവനക്കാരനായി ജോലി ചെയ്യുകയാണ്. ആനന്ദ് മറ്റ് ജീവനകാര്‍ക്കൊപ്പം സ്ഥാപനത്തിന്റെ വാഹനത്തില്‍ യാത്ര ചെയ്യവെയാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന രണ്ട് പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. പൊള്ളാച്ചിയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തി.
