അങ്കമാലി കുറുകുറ്റി: ദേശീയപാതയില്‍ ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃക്കാക്കര ഓത്തുപള്ളി പറന്പ് റോഡ് കാദര്‍ ലൈനില്‍ താമസിക്കുന്ന പടന്നാട്ട് പരേതനായ അബ്ദുവിന്‍റെ മകൻ സിദീഖ് (45) ആണ് മരിച്ചത്.
കറുകുറ്റി ഹോട്ടല്‍ എലഗൻസിന് മുന്നില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. കബറടക്കം നടത്തി. മാതാവ്: സുഹറ. ഭാര്യ: അനിലാബി. മക്കള്‍: ഫര്‍സാന, ഈസാൻ, മിസ്രിയ, ഫൈസാൻ.
