വര്‍ക്കല ബീച്ചില്‍ ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പെട്ട് യുവാവിനെ കാണാതായി

 


തിരുവനന്തപുരം: വര്‍ക്കല ആലിയിറക്കം ബീച്ചില്‍ സുഹൃത്തുക്കള്‍ക്കും ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് തിരയില്‍പ്പെട്ടു.

ആന്ധ്ര സ്വദേശി വര്‍ഷിക്കിനെ (22) ആണ് തിരയില്‍പ്പെട്ട് കാണാതായത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ തുടരുകയാണ്.

ബാംഗ്ലൂരില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് നാല് സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ഷിക്ക് വര്‍ക്കല പാപനാശം ബീച്ചില്‍ എത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. കടലില്‍ മത്സ്യത്തൊഴിലാളികളും തെരച്ചിലാരംഭിച്ചിട്ടുണ്ട്.


ബാംഗ്ലൂരില്‍ ഐടി മേഖലയില്‍ ജോലി നോക്കുകയാണ് വര്‍ഷിക്ക്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ജോലിക്കായി അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുമ്ബ് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രക്ക് എത്തിയപ്പോഴായിരുന്നു അപകടം.


Post a Comment

Previous Post Next Post