ചങ്ങരംകുളത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കായംകുളം സ്വദേശി കോടത്ത് കൊച്ചു തറയിൽ ശാലു രാഖവൻ (41)നെയാണ് താമസമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് വർഷ കാലമായി ചങ്ങരംകുളം കെഎസ്ഇബി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്ന ശാലുവിനെ ഇന്ന് വൈകീട്ട് 7 മണിയോടെ ചങ്ങരംകുളം മൂക്കുതലയിലുള്ള വാടക വീട്ടിലേ വാർപ്പിൻ്റെ ഹൂക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച മൃതദേഹം നാളെ (വ്യാഴം) പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post