വളവ് തിരിയുന്നതിനിടെ ബൈക്ക് റോഡരികിലെ മയിൽകുറ്റി തകർത്ത് തലക്കുത്തി മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു



കോട്ടയം: മുണ്ടക്കയം വേലനിലത്തുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം മുളങ്കയം സ്വദേശി വിഷ്ണു മനോജ് ആണ് മരിച്ചത്.

വിഷ്ണു മനോജ്, ഇയാളുടെ സുഹൃത്ത് എന്നിവരാണ് ബൈക്കിൽ യാത്ര ചെയ്തത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടുകൂടി വേലനിലം ജംഗ്ഷൻ സമീപമായിരുന്നു അപകടം.

വളവ് തിരിഞ്ഞ് അമിതവേഗതയിൽ വന്ന ബൈക്ക് റോഡരികിലെ മയിൽകുറ്റി തകർത്ത് തലക്കുത്തി മറിഞ്ഞ് ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ഓടയിലേക്ക് വീഴുന്നതിനു മുമ്പ് യുവാക്കൾ തെറിച്ച് സമീപത്തെ ഗേറ്റിൽ ഇടിച്ച് വീഴുകയായിരുന്നു

Post a Comment

Previous Post Next Post