കൊണ്ടോട്ടി മൊറയൂരിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് മൊറയൂർ ഹൈസ്കൂളിന് സമീപം ഇറക്കത്തിൽ സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടു നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചാണ് അപകടം.ഇന്ന് വൈകുന്നേരം 4:30ഓടെ ആണ് അപകടം .ബൈക്ക് യാത്രക്കാരായ എളങ്കൂർ സ്വദേശി നിതിൻ 29, മൊറയൂർ സ്വദേശികളായ.ബിജോയ് 32 ബിബിൻ ലാൽ 24 എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ മൂന്നു പേരെയും അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാരും മൊറയൂർ അലിവ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു