തൃശ്ശൂർ അരിമ്പൂർ: റിട്ട. എസ്ഐ മോട്ടോർ ഷെഡിൽ നിന്ന് ഷോക്കേറ്റു മരിച്ചു. മനക്കൊടി ആശാരി മൂല സ്വദേശി പുളിക്കപറമ്പിൽ രാഘവൻ മകൻ ഉണ്ണികൃഷ്ണനാ (65) ണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) രാവിലെ 11.30 യോടെയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള പറമ്പിൽ വെള്ളം നനക്കാൻ പോയതായിരുന്നു ഉണ്ണികൃഷ്ണൻ.
മോട്ടോർ ഓൺ ചെയ്യാനായി മോട്ടോർ ഷെഡിൽ ഷെഡിൽ കയറിയപ്പോൾ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റതായാണ് നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ഉണ്ണികൃഷ്ണനെ കാണാതായതോടെ അന്വേഷിച്ചെത്തിയ ഭാര്യയാണ് സംഭവം ആദ്യം കാണുന്നത്.
തുടർന്ന് നാട്ടുകാർ ചേർന്ന് ഉണ്ണികൃഷ്ണനെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ നിന്നാണ് എസ്ഐ ആയി ഉണ്ണികൃഷ്ണൻ വിരമിച്ചത്. ഭാര്യ: സീന. മകൾ:ഷന്യ. മരുമകൻ: രാജേഷ്.
