തൃശ്ശൂർ പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡിൽ പാലപ്പെട്ടി ബീച്ച് പഞ്ഞിച്ചുവടിന് അടുത്താണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ വാടാനപ്പള്ളി സ്വദേശി ചക്കിവീട്ടിൽ തിലകൻ (55) ആണ് മരിച്ചത്. ഭാര്യയും പേരക്കുട്ടിയുമായി ഓട്ടോയിൽ വരുന്നതിനിടെയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തിലകനെ ആക്ട്സ് ആംബുലൻസിൽ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാത്രി ഒൻപതരയോടെയാണ് സംഭവം. ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതാണെന്നും, ഇത് മൂലം അപകടം ഉണ്ടായതാണെന്നും സംശയമുണ്ട്.
