കോട്ടയം: വൈക്കത്ത് ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍ന്തുരുത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന്‍(48), ഭാര്യ സിനിമോള്‍(43) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
ഇവർക്ക് മൈക്രോ ഫിനാൻസ്
സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള
സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. മൂന്ന് വർഷം മുമ്പ് ജോലിയിൽ നിന്നും
പിരിച്ചുവിട്ടതിനുശേഷം കക്ക വാരൽ തൊഴിലാളിയായി ഉപ ജീവനം നടത്തിവരികയായിരുന്നു.
