ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം

 


ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണിച്ചുകുളങ്ങര ചെത്തി റോഡില്‍ പടവൂര്‍ ജംഗ്ഷന് സമീപം വൈകീട്ട് നാല് മണിയോടെയാണ് സംഭവം

ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തമാണ്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

പട്ടണക്കാട് ഹരിശ്രീ ഭവനില്‍ ഇന്ദിര വിഘ്‌നേശ്വരന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി കാറാണ് അപകടത്തില്‍പെട്ടത്. പൊക്ലാശ്ശേരിയിലെ കുടുംബ വീട്ടില്‍ വന്നതിനുശേഷം തിരികെ പോകുന്ന വഴിയാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍ഭാഗത്ത് പുക ഉയരുന്നതുകണ്ട് ഇന്ദിര കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. സമീപ വാസികളും റോഡിലുണ്ടായിരുന്ന യാത്രക്കാരും ഓടിയെത്തി വെള്ളം പമ്ബ് ചെയ്ത് തീയണച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ ഉണ്ടായ സമാന സംഭവങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നുവെന്ന് 64കാരിയായ ഇന്ദിര പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയോചിതമായി ഇടപെടാണ്‍ കഴിഞ്ഞതെന്നും ജീവന്‍ തിരിച്ചുപിടിച്ചതെന്നും ഇന്ദിര കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post