മട്ടാഞ്ചേരി: തോപ്പുംപടി ബിഒടി പാലത്തിന് സമീപം കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്.
പാലക്കാട്ടേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് പാലത്തിലെ അപ്രോച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് ഇടിച്ച് തകര്‍ത്തത്.
അപകടത്തില്‍ ബസിലെ ഏഴോളം പേര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ബസില്‍ ഉറക്കത്തിലായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ഒരാളുടെ കൈ എല്ലിന് പൊട്ടലുണ്ട്.
പരിക്കേറ്റവരില്‍ അഞ്ച് പേരെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലും രണ്ട് പേര്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ നല്‍കി.
