കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു

 


 കണ്ണൂർ ചെറുപുഴ: മലയോര ഹൈവേയിലെ വാണിയംകുന്ന് ഇറക്കത്തില്‍ വീണ്ടും വാഹനാപകടം. കാസര്‍ഗോഡ് പരപ്പയില്‍നിന്ന് ആലക്കോട് ഭാഗത്തേയ്ക്ക് പോകുന്ന കാറാണ് ഇന്നലെ രാവിലെ 11.30തോടെ അപകടത്തില്‍പ്പെട്ടത്.

വാണിയംകുന്ന് ഇറക്കം ഇറങ്ങി വന്ന കാര്‍ നിയന്ത്രണം വിട്ട് വളവില്‍നിന്ന് റോഡിന് താഴേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. 


പരപ്പ സ്വദേശി മറ്റത്തില്‍ ബിജുവും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. സമീപ വാസികള്‍ അപ്പോള്‍ത്തന്നെ രഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. 

Post a Comment

Previous Post Next Post