ചാവക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം

 


തൃശ്ശൂർ ചാവക്കാട്: ആഗസ്ത് 20 ന് നടക്കുന്ന ഗണേശോത്സവ ഘോഷയാത്രയോടനുബന്ധിച്ച് വൈകീട്ട് നാലു മണി മുതൽ ഏഴു മണി വരെ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊന്നാനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മന്ദലാംകുന്ന് നിന്നും തിരിഞ്ഞ് ആൽത്തറ - തമ്പുരാൻപടി - മമ്മിയൂർ വഴി പോകണം. കൊടുങ്ങല്ലൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ചാവക്കാട് തെക്കേ ബൈപ്പാസ് വഴി പഞ്ചാരമുക്ക് - ഗുരുവായൂർ - മമ്മിയൂർ വഴി പോകേണമെന്നും ചാവക്കാട് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post