മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ ബസിടിച്ച് മരിച്ചു

മംഗളൂരു: മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ ബസിടിച്ച് മരിച്ചു. ഉഡുപ്പി പാര്‍ക്കള സ്വദേശിനി വാസന്തി നായക് (70) ആണ് മരിച്ചത്. ജനൗഷധ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പാര്‍ക്കളയിലെത്തിയ വാസന്തി അത്രാടി-മണിപ്പാല്‍ റോഡിലെ ഡിവൈഡറിന് സമീപം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. മണിപ്പാലില്‍ നിന്ന് അതിവേഗത്തില്‍ അത്രാടിയിലേക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്. വാസന്തിയുടെ തലയ്ക്കും നെഞ്ചിനും വയറിനും ഗുരുതരമായി പരിക്കേറ്റു.

വാസന്തിയെ മണിപ്പാലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് പെണ്‍മക്കളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് മണിപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post