പാലാരിവട്ടത്ത് സ്വകാര്യ ബസുകള്‍ തമ്മില്‍ മത്സരയോട്ടം; ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റു



കൊച്ചി പാലാരിവട്ടത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. രണ്ട് ബസുകള്‍ തമ്മില്‍ മത്സര ഓട്ടം നടത്തുന്നതിനിടെയാണ് അപകടം.

ബസ് ഇടിച്ച്‌ ഓട്ടോ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റു.

ഒരു ബസിനെ മറികടക്കാൻ വലതു വശത്ത് കൂടി അമിതവേഗതയില്‍ ബസ് പാഞ്ഞപ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ആലുവ-ഇടക്കൊച്ചി ചേരാനെല്ലൂര്‍ റൂട്ടിലോടുന്ന സാത്വിക് എന്ന ബസാണ് ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്. ആലുവ-ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന അക്ഷയ് അലീന എന്ന ബസും സാത്വിക് ബസും ഏറെ നേരമായി മത്സരയോട്ടത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍മാരായ ടുട്ടു, അസ്‌ലം എന്നിവരെ അറസ്റ്റു ചെയ്തു.

Post a Comment

Previous Post Next Post