പെരിന്തൽമണ്ണ പരിയാപുരത്ത് വീണ്ടും വാഹനാപകടം



മലപ്പുറം പരിയാപുരം: കഴിഞ്ഞദിവസം ടാങ്കര്‍ ലോറി മറിഞ്ഞു കുടിവെള്ളം മലിനമായ പരിയാപുരത്ത് വീണ്ടും വാഹനാപകടം. ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു

പുലാമന്തോളില്‍ നിന്നു വേങ്ങരയിലേക്ക് കുരുമുളക് തൈകളുമായി പോവുകയായിരുന്ന മിനിലോറിയാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്. വേങ്ങര സ്വദേശികളായ ഡ്രൈവര്‍ മുഹമ്മദ്കുട്ടി, സഹായി അബ്ദുള്ള എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത് ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 


പരിയാപുരം ഫാത്തിമ മാതാ ഫെറോന ദേവാലയത്തിനു സമീപമുള്ള കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിനു നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നു ഡ്രൈവര്‍ പറഞ്ഞു. പരിയാപുരത്ത് സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കുന്പോള്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. 

പെരിന്തല്‍മണ്ണ ഭാഗത്തേക്ക് എത്താനുള്ള എളുപ്പവഴിയായാണ് ഇപ്പോള്‍ പൊളിങ്കാവ് ചിരട്ടമല -പരിയാപുരം റോഡ് യാത്രക്കാര്‍ ഉപയോഗിക്കുന്നത്. 


എന്നാല്‍ ചിരട്ടമല മുതല്‍ പരിയാപുരം ഫാത്തിമ മാതാ ഫെറോന ദേവാലയം വരെയുള്ള പാത കുത്തനെയുള്ള ഇറക്കവും കൊടിയ വളവുകളും നിറഞ്ഞതാണ്. ഈ ഭാഗത്ത് അപകടസൂചന ബോര്‍ഡുകളോ വേഗത നിയന്ത്രിക്കാനുള്ള ഹന്പുകളോ സ്ഥാപിച്ചിട്ടില്ല. നിരവധി തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്തതാണ് അപകടങ്ങള്‍ക്കു കാരണമെന്നു നാട്ടുകാര്‍ പറയുന്നു. ഒരാഴ്ചയ്ക്കിടെ ഈ മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്

Post a Comment

Previous Post Next Post