വയനാട് പിണങ്ങോട്: ബൈക്കിൽ പിതാവിനോപ്പം സഞ്ചരിക്കവേ എതിരെ വന്ന കാർ ഇടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന പിണങ്ങോട് കടവണ്ടി മുഹമ്മദ് -ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് മിദ്‌ലാജ് (17)ആണ് മരണപെട്ടത്. ഓഗസ്റ്റ് 9 ആം തീയതി വൈകിട്ട് പിണങ്ങോട് നിന്നും കാവുംമന്നത്തേക്ക് പിതാവും മിഥ്ലാജും ബൈക്കിൽ യാത്ര ചെയ്യവേ പുഴക്കലിൽ വെച്ച് ടിപ്പർ ലോറിയെ മറികടന്നു വന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലും കോഴിക്കോട് മെഡിക്കൽ കോളേജിലും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവേ ഇന്ന് പുലർച്ചയാണ് മരണപെട്ടത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ ഖബറടക്കം നടത്തും. ആദിൽ, ഹാദിയ എന്നിവർ സഹോദരങ്ങൾ ആണ്.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100