കടലുണ്ടി നഗരം വാഹനാപകടം സ്ത്രീക്ക് ദാരുണാന്ത്യം

  


കടലുണ്ടി നഗരം   ചാലിയം റൂട്ടിൽ 

 ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറോടെ ഫിഷറീസ് എൽ പി സ്കൂളിൽ മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലുവയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറിയും ആനങ്ങാടിയിൽ നിന്ന് കടലുണ്ടി ഭാഗത്തേക്ക് വരികയായിരുന്ന KL11AR 8988 സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.  സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന ബുഷ്റ നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കുമുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയ ബുഷ്റ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി തേഹൽക്കാ ആംബുലൻസ് പ്രവർത്തകർ .മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. 

കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ബുഷ്റ(40) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയാണ് . മരണ പെട്ട ബുഷറ.

 കൂടുതൽ വിവരങ്ങൾ updating..


Post a Comment

Previous Post Next Post