ചമ്ബയ്ക്ക പൊട്ടിക്കുന്നതിനിടെ പിടിവിട്ട് ടെറസില്‍ നിന്നുവീണു പരിക്കേറ്റയാള്‍ മരിച്ചുതിരുവനന്തപുരം : ടെറസില്‍നിന്നു പിടിവിട്ട് താഴേക്കുവീണയാള്‍ മരിച്ചു. പട്ടം മുറിഞ്ഞപാലം ഇലഞ്ഞിമൂട് ലെയിന്‍ കാര്‍ത്തികയില്‍ രാജീവ്കുമാര്‍ (51) ആണ് മരിച്ചത്.

സംസ്‌കാരം ഇന്ന് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍. 


ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു സംഭവം. ടെറസ് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയില്‍ നിന്നു തോട്ടി ഉപയോഗിച്ച്‌ ചമ്ബയ്ക്ക പൊട്ടിക്കുന്നതിനിടെ പിടിവിട്ട് താഴേക്കുവീഴുകയായിരുന്നു. അവിവാഹിതനായിരുന്നു. ശങ്കുണ്ണി നായര്‍‌-ലീലാബായി അമ്മ ദമ്ബതികളുടെ മകനാണ്. സഹോദരന്‍: സജീവ്കുമാര്‍ (സീനിയര്‍ മാനേജര്‍, കേരള ബാങ്ക്‌).

Post a Comment

Previous Post Next Post