ചേര്‍ത്തല മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; വസ്ത്രവ്യാപാരശാല പൂര്‍ണമായി കത്തി നശിച്ചു, അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം

 


ആലപ്പുഴ: ചേര്‍ത്തല മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്‌ക്കാണ് തീപിടിത്തമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നാലെ കട മുഴുവനായി കത്തിനശിച്ചു.


കടയിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. സംഭവമറിഞ്ഞ് ചേര്‍ത്തല, ആലപ്പുഴ, വൈക്കം, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണയ്‌ക്കാനായത്.


ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന്റെെ കാരണമായതെന്നാണ് പ്രാഥമിക വിവരം.

Post a Comment

Previous Post Next Post