ചരിത്ര മുഹൂർത്തം ' തിളങ്ങി ഇന്ത്യ; പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ



ന്യൂദൽഹി-കോടിക്കണക്കിന് ആളുകളുടെ പ്രാർത്ഥനയുടെ അകമ്പടിയോടെയും ഇന്ത്യൻ ശാസ്ത്രജ്ഞരുടെ അർപ്പണത്തിന്റെയും ബലത്തിൽ ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് വിജയകരമാ പരിസമാപ്തി. വൈകിട്ട് 6.04ന് ഇന്ത്യയുടെ പേടകം ചന്ദ്രനെ തൊട്ടു. ശാസ്ത്രജ്ഞർ തയ്യാറാക്കിയ വഴിയിലൂടെ തടസ്സങ്ങളേതുമില്ലാതെയാണ് ഇന്ത്യയുടെ പേടകം സഞ്ചരിച്ചതും ചന്ദ്രന്റെ നിലം തൊട്ടതും. അതി സങ്കീർണമായ അവസാനത്തെ 15 മിനിറ്റുകൾ സമ്പൂർണമായി നിയന്ത്രിച്ചത് പേടകത്തിലെ കംപ്യൂട്ടർ ബുദ്ധിയായിരുന്നു. പേടകത്തിന്റെ ഗതിനിർണയത്തിന് സഹായകമാവുക മുൻകൂട്ടി തയ്യാറാക്കി നൽകിയ ഈ നിർദേശങ്ങളുടെ  അടിസ്ഥാനത്തിലായിരുന്നു. ദൗത്യത്തിന്റെ വിജയം കാണാൻ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈനിൽ പങ്കെടുത്തു. ചന്ദ്രനിലേക്ക് ചന്ദ്രയാൻ ഇറങ്ങിയതിന്റെ ആഘോഷം ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ ശാസ്ത്രജ്ഞർ ആഘോഷത്തിലാറാടി. ഇവർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഇന്ത്യൻ ജനതയും

ആഘോഷത്തിൽ പങ്കെടുത്തു. ഞായറാഴ്ച ലാൻഡിംഗിനിടെ ചന്ദ്രോപരിതലത്തിൽ തകർന്ന റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25

പരാജയപ്പെട്ടതിന്റെ ആകാംക്ഷ ഇന്ത്യൻ സംഘത്തിനുണ്ടായിരുന്നു.

Post a Comment

Previous Post Next Post