മലപ്പുറം പാണക്കാട് വില്ലേജിൽ
കടലുണ്ടി പുഴയിൽ കാരാത്തോട് പി.കെ കുഞ്ഞാലികുട്ടി എം എൽ എയുടെ വീടിന് സമീപത്തെ കടവിൽ രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു. ഒരു കുട്ടി മരണപ്പെട്ടു. മുതലമാട് കരിമ്പിൽ റിയാസിന്റെ മകൻ നാസിം (15) ആണ് മരിച്ചത്. വെങ്കുളത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു നാസിം.
ഊരകം വെങ്കുളം സ്വദേശി അരിമ്പ്രമണ്ണിൽ ഹംസയുടെ മകൻ ജാസിമി (19) നെ രക്ഷപ്പെടുത്തി മലപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടം.