കൊട്ടാരക്കര കരിക്കത്ത് വാഹനാപകടം. കരിക്കം ഗ്രീന്‍വാലി ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വില്ലൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് അപകടത്തില്‍പ്പെട്ടത്.
പിതാവ് മോനച്ഛന്‍ (40) സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. മകന്‍ ലിനു (10)വിനെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ പങ്കെടുത്തു വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്ത് വന്ന മിനി ലോറിയാണ ഇടിച്ചത്.