ആലപ്പുഴ കായംകുളം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് തൈപ്പറമ്പിൽ ജോൺ വർഗീസ് മകൻ ജോയൽ വി ജോൺ (20) ആണ് മരിച്ചത്. ബിടെക് വിദ്യാർത്ഥിയാണ് ജോയൽ. ഒപ്പം ഉണ്ടായിരുന്ന കരീലകുളങ്ങര പുത്തൻവീട്ടിൽ വിജയ്ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
