മഞ്ചേരി നെല്ലിക്കുത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു
പുല്ലൻഞ്ചേരി അലുങ്ങൽ കരിക്കൂയ്ക്കൽ അബ്ദുൽ കരീമിന്റെ മകൻ ബദുറുദ്ധീൻ (34) ആണ് മരണപ്പെട്ടത് കഴിഞ്ഞ ബുധൻ രാത്രി 9:30ഓടെ നെല്ലിക്കുത്ത് മുക്കം റോട്ടിൽ ആണ് അപകടം. ഗുരുതര പരിക്കേറ്റ ബദുറുദ്ധീനെ മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു