ബൈക്കും കാറും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് പരിക്ക്



 കോട്ടയം : ബൈക്കും കാറും കൂട്ടിയിടിച്ച്‌ വടയാര്‍ പത്മവിലാസം വീട്ടില്‍ ശശികുമാര്‍ മകൻ ആദര്‍ശ് (20), ഇല്ലിക്കല്‍ കുഴിയില്‍ ജോണ്‍സണിന്റെ മകൻ സ്റ്റീവ് (18) എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് ആറോടെ നാഗമ്ബടം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം. ശാസ്ത്രി റോഡ് ഭാഗത്ത് നിന്ന് എത്തിയ ബൈക്ക് എതിര്‍ ദിശയില്‍ നിന്നെത്തിയ കാറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post