മലപ്പുറം മാറഞ്ചേരി പരിച്ചകം ഹെൽത്ത് സെൻ്ററിന് സമീപം ഇന്ന് കാലത്ത് 8.30 ഓടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ മാറഞ്ചേരി പരിച്ചകം സ്വദേശി പയ്യപുള്ളിയിൽ കൊല്ലം മുരളീധരൻ(50)എന്നയാളെ കനിവ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം റോയൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
CITU മാറഞ്ചേരി യൂണിറ്റിലെ തൊഴിലാളിയാണ് മുരളീധരൻ.
ഭാര്യ: സിധു, മക്കൾ: അരുൺ,മായ
