അമ്പലപ്പുഴ: ആലപ്പുഴ ബൈപാസിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആലപ്പുഴ ബൈപ്പാസിൽ ആയിരുന്നു അപകടം. അപകടത്തിൽ തൃശൂർ സ്വദേശി ചാൾസിന്റെ (32) രണ്ട് കാലുകളും ഒടിഞ്ഞു. ചാൾസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് ഇന്ധനവുമായി പോയ ടാങ്കർ ലോറിയും ആലപ്പുഴയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.