വാണിയംപാറ ദേശീയപാതയിൽബ് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്



തൃശ്ശൂർ   പട്ടിക്കാട്. വാണിയംപാറ ദേശീയപാതയിൽ മേലെചുങ്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വണ്ടിത്താവളം സ്വദേശി കാർത്തിക് (39) നാണ് പരിക്കേറ്റത്.


ഇയാളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന കാറിൽ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാർത്തിക് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചാണ് അപകടം.


ദേശീയപാത മേലെചുങ്കത്ത് ദേശീയപാത മുറിച്ചു കിടക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. പ്രദേശത്ത് അടിപ്പാത നിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികൾ പ്രദേശത്ത് നടപ്പാക്കാത്തതാണ് അപകടങ്ങൾ കൂടുന്നത് 



Previous Post Next Post