കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മകൻ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. മൂഴിക്കോട് സ്വദേശി സിദ്ധാർഥ് ആണ് മരിച്ചത്. എട്ട് വയസ്സായിരുന്നു. അമ്മ ഡയാന ഗുരുതര പരിക്കുകളോടെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ട് മണിയോടെയായിരുന്നു അപകടം. സിദ്ധാർഥിനെ തിരുവന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
