ഓട്ടോഡ്രൈവറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തികാസർകോട്  നീലേശ്വരം: ഓട്ടോഡ്രൈവറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. പുതിയകോട്ട സ്റ്റാന്റിലെ ഡ്രൈവര്‍ മടിക്കൈ കാലിച്ചാംപൊതിയിലെ വെള്ളുവീട്ടില്‍ കുഞ്ഞിരാമനാണ് (70) മരിച്ചത്. നീലേശ്വരം മന്ദംപുറത്ത് കാവിന് സമീപമാണ് സംഭവം. രാവിലെ ചെറുവത്തൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് മരിച്ചത്. പതിവുപോലെ വീട്ടില്‍ നിന്നും പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ശോഭ. മക്കള്‍: സയന, നയന. മരുമകന്‍: ദിവാകരന്‍. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, വത്സല, ജാനകി

Post a Comment

Previous Post Next Post