കൊച്ചി : പീഡനത്തിനു ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. കോതമംഗലം ഊന്നുകല്‍ ചില്‍ഡ്രൻസ് ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ഭയ വഴി പുനരധിവസിപ്പിച്ച ആദിവാസി പെണ്‍കുട്ടിയാണ് ഇന്നലെ രാത്രി 10 മണിയോടുകൂടി താമസസ്ഥലത്തെ ശുചി മുറിയില്‍ ഷാളുപയോഗിച്ച് തൂങ്ങിയത്.
ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . പോക്സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടി രണ്ട് മാസം മുമ്ബാണ് ഇവിടെ താമസമാക്കിയത്. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
