ആശുപത്രിയിലേക്ക് കാറിൽ പോകുമ്പോൾ ഡോർ തുറന്നു പാലത്തിൽ നിന്നു യുവാവ് കായലിൽ ചാടി

 ആലപ്പുഴ: തോട്ടപ്പള്ളി പാലത്തിൽ നിന്നു യുവാവ് കായലിൽ ചാടി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ചാടിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. പിതാവിനോടൊപ്പം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കാറിൽ പോകുമ്പോൾ ഡോർ തുറന്നു ചാടുകയായിരുന്നു. നാട്ടുകാരും തീരദേശ പൊലീസും അഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തുന്നു.

Post a Comment

Previous Post Next Post