തൊണ്ടയാട് വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

 


കോഴിക്കോട് : നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പയ്യാനക്കല്‍ ഇല്ലത്ത് ഹൗസില്‍ ബഷീര്‍ (57) ആണ് മരിച്ചത്.

ഉച്ചയ്ക്ക് 12ന് പൊറ്റമ്മല്‍ ജംഗ്ഷനിലാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ ഓട്ടോ റിക്ഷയെയും മറ്റ് വാഹനങ്ങളെയും ഇടിച്ചു. പരിക്കേറ്റ ബഷീറിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ മൊയ്തീൻ.


മാതാവ്: ബിച്ചാമി. ഭാര്യ: സാബിറ കളരിക്കല്‍. മക്കള്‍: മുഹമ്മദ് കൈസ്, മുഹമ്മദ് ഫുര്‍ഖാൻ. സഹോദരങ്ങള്‍: ഷംസുദ്ദീൻ, ഷാഹിന, ആബിദ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഒടുമ്ബ്ര പാലത്തിനു സമീപത്തെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം കണ്ണംപറമ്ബ് പള്ളി ഖബര്‍സ്ഥാനില്‍.

Post a Comment

Previous Post Next Post